രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

single-img
15 April 2024

തമിഴ്‌നാട്ടിലെ നീലഗിരിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തി. ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതായി പോലീസ് അറിയിച്ചു.

പൊതുയോഗം ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കായി തൻ്റെ പാർലമെൻ്റ് മണ്ഡലമായ കേരളത്തിലെ വയനാട്ടിലേക്ക് പോകുകയായിരുന്നു രാഹുൽ ഗാന്ധി. ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർവിജയം തേടി വയനാട്ടിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.