വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;5.85 കോടി രൂപ കണ്ടുകെട്ടി ഇഡി

single-img
4 October 2022

ബംഗലൂരു: വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ 5.85 കോടി രൂപ കണ്ടുകെട്ടി.

ബംഗലൂരു അടക്കം 12 ഇടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

കീപ്പ് ഷെയര്‍ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കമ്ബനികള്‍ക്ക് ചൈനീസ് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 92 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

പ്രതികളില്‍ ആറുപേര്‍ വിദേശ പൗരന്മാരാണ്. ജോലി തേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്.