ഗവര്‍ണര്‍ ഇല്ലാത്ത അധികാരങ്ങളൊന്നും എടുത്തുപയോഗിക്കാമെന്ന് കരുതേണ്ടതില്ല: മുഖ്യമന്ത്രി

single-img
25 October 2022

ഗവർണറുടെ പരിപ്പൊന്നും കേരളത്തില്‍ വേവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ അദ്ദേഹത്തിന് ഉള്ള ചുമതല നിര്‍വഹിച്ചാല്‍ മതി,അല്ലാതെ ഇല്ലാത്ത അധികാരങ്ങളൊന്നും എടുത്തുപയോഗിക്കാമെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി ഇന്ന് പറഞ്ഞു. മണ്ണാക്കാട് നടന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദേഹം.

കേരളത്തിലെ മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ, ഇറങ്ങിപോകാന്‍ പറഞ്ഞില്ലെ എന്നെല്ലാമാണ് പറയുന്നത്. എന്നാൽ ആരു പറഞ്ഞുവെന്നാണ് പറയുന്നത്. ഗവര്‍ണര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പിടികിട്ടുന്നില്ല.
അന്തസോടെ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവരാണ് ഞങ്ങള്‍.

പതിയെ ഒന്നു തോണ്ടിക്കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏല്‍ക്കില്ല. സ്വന്തമായുള്ള അധികാരത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാമെന്ന് വിചാരിക്കേണ്ട. കേരളത്തിൽ വ്യക്തിപരമായി ഒരുകാര്യവും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.