തമിഴ്‌നാട്ടിൽ ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നൽകാൻ ഡിഎംകെ ധാരണ

single-img
4 March 2026

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ഭരണകക്ഷിയായ ഡിഎംകെ. അന്തരിച്ച നടൻ വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നൽകാൻ ഡിഎംകെ തീരുമാനിച്ചു. നിലവിലെ നിയമസഭയിൽ ഒരു അംഗം പോലും ഇല്ലാതിരുന്നിട്ടും, വിജയകാന്തിന്റെ പാർട്ടിക്ക് ചരിത്രത്തിലാദ്യമായി രാജ്യസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നു എന്ന പ്രത്യേകതയും ഈ തീരുമാനത്തിനുണ്ട്.

ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ പാർട്ടിയുടെ ട്രഷറർ എൽ.കെ. സുധീഷ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കരാർ ഒപ്പിട്ടു. രാജ്യസഭാ സീറ്റിന് പുറമെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഡിഎംഡികെ മത്സരിക്കേണ്ട നിയമസഭാ സീറ്റുകളുടെ എണ്ണം പ്രത്യേക സീറ്റ് പങ്കിടൽ കമ്മിറ്റി തീരുമാനിക്കുമെന്നും ഇരുപാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.