നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തി: സിപിഎം സൈബർ ടീമിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ വിട്ടു

single-img
19 February 2026

സിപിഎം സൈബർ ടീമിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്.കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്.

ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്.സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്.