തെരുവ് നായ ശല്യം; ഡൽഹി മേയർ അടിയന്തര യോഗം വിളിച്ചു

single-img
14 March 2023

മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 5 ഉം 7 ഉം വയസ്സുള്ള രണ്ട് സഹോദരന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ മേയർ ഷെല്ലി ഒബ്‌റോയ് അടിയന്തര യോഗം വിളിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒരു കർമപദ്ധതി ആവിഷ്‌കരിക്കാൻ ഒബ്‌റോയ് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എൻജിഒകളും വെറ്ററിനറി വിദഗ്ധരും അടിയന്തര യോഗത്തിൽ പങ്കെടുത്തു.

അതിനിടെ, കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മാർച്ച് 17 ന് ഹാജരാകാൻ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (എംസിഡി) കമ്മീഷണർ ഗ്യാനേഷ് ഭാരതിക്ക് സുപ്രീം ബാലാവകാശ സംഘടനയായ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമൻസ് അയച്ചു.

നായ്ക്കളുടെ ശല്യം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൗരസമിതിക്ക് കത്തെഴുതിയതായി ദൽഹി പോലീസും അറിയിച്ചു.