മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

16 April 2023

മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും.
രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഹാജരാകുമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. നടപടിക്കെതിരെ ദില്ലിയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.അതിനിടെ, എഎപി ദില്ലിയില്‍ നാളെ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിച്ചു. അസാധാരണ സാഹചര്യത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് എഎപി വിശദീകരണം. നിയമസഭ സമ്മേളനം നിയമലംഘനം എന്ന് ബിജെപി പ്രതികരിച്ചു.