കേരളത്തിൽ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ കുറവ്
15 September 2024
ഇത്തവണ കേരളത്തിൽ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ കുറവെന്ന് ലഭ്യമായ കണക്ക്. കഴിഞ്ഞ വർഷത്തിൽ ഉത്രാടം വരെയുള്ള 9 ദിവസം വരെ 715 കോടിയുടെ മദ്യമാണ് വിറ്റതെങ്കിൽ അത് ഇത്തവണത്തെ വിറ്റത് 701 കോടിയുടെ മദ്യമാണ്.
എന്നാൽ, ഉത്രാടം ദിവസത്തെ മദ്യ വിൽപനയിൽ നാല് കോടിയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യം വിറ്റു. അതേസമയം, ഈ വർഷത്തെ ഓണക്കാലത്തെ മുഴുവൻ വില്പനയുടെ കണക്കാരിയണമെങ്കിൽ രണ്ട് ദിവസം കൂടി കഴിയും. നാളെയും മറ്റന്നാളും നടക്കുന്ന കച്ചവടത്തിൽ നിന്നും കൂടിയുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്.