ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ

single-img
20 January 2026

കണ്ണൂർ ജില്ലയിലെ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിലെ ഗാനമേളക്കിടെ ഗണഗീതം പാടിയത് വിവാദത്തിൽ. പിന്നാലെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ.തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്.

‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പിന്നാലെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി.ഉന്തും തള്ളുമായതോടെ പാട്ട് നിർത്തുകയായിരുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. ഇന്നലെ വൈകീട്ടാണ് പ്രതിഷ്ഠാദിന മഹോത്സവവുമായി ബന്ധപ്പെട്ട് ഗാനമേള സംഘടിപ്പിച്ചത്.