പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സിപിഐ; അങ്ങനെയൊന്നില്ലെന്ന് സിപിഎം

നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഭരണഘടനാപരമായി അങ്ങനെയൊരു പദവിയില്ലെന്ന സി.പി.എം നിലപാടിനെ തള്ളിക്കൊണ്ടാണ് ബിനോയ് വിശ്വം രംഗത്തെത്തിയത്.
സാങ്കേതിക തടസ്സങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം വിഷയങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ കോടിയേരി ബാലകൃഷ്ണൻ വഹിച്ച പ്രതിപക്ഷ ഉപനേതാവ് പദവി ഇത്തവണ സിപിഐക്ക് വേണമെന്നാണ് അവരുടെ ആവശ്യം.
ഇക്കാര്യം തള്ളിയ സിപിഎം പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപരമായി ഒരു പദവി ഇല്ലെന്നും നിയമസഭയിൽ കക്ഷി നേതാക്കൾ മാത്രമേ ഉള്ളൂവെന്നും സിപിഎമ്മിനെ അറിയിച്ചു.
ഇതോടെയാണ് സാങ്കേതികമായ തടസ്സങ്ങൾ പ്രശ്നമല്ലെന്നും ഇത്തരം പ്രശ്നങ്ങൾ നേരത്തെയും പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ടത്.


