സ്കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് ആലോചനയിൽ: മന്ത്രി വി. ശിവൻകുട്ടി

single-img
22 February 2026

സ്കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരിഗണിക്കുന്നത് അടുത്ത അധ്യയന വർഷം മുതൽ പുസ്തക വായനക്ക് പത്ത് മാർക്ക് നൽകാനെന്നും മന്ത്രി പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പരിപാടിയുടെ ഭാഗമായി 12 കോടിയുടെ പുസ്തകങ്ങൾ വിദ്യാലയങ്ങൾക്ക് നൽകി.

മെഗാ ക്വിസ് പരിപാടിക്ക് കിട്ടിയ സ്വീകാര്യത ചിലർക്ക് പ്രയാസം ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളം കൈവരിച്ച നവോഥാന നേട്ടങ്ങൾ കുട്ടികൾ അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾ കേരളത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചും മനസിലാക്കാൻ പാടില്ലെന്ന ചിന്തയാണ് ചിലർക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.