ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമാക്കുന്നതിന് മുൻപ് സ്ത്രീകളുടെ സംവരണം പരിഗണിക്കൂ: ശരദ് പവാർ

single-img
29 June 2023

ബിജെപിയും കേന്ദ്ര സർക്കാരും ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. വിഷയത്തിൽ വിവിധ സമുദായങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും വിലയിരുത്തിയ ശേഷം എൻസിപിയുടെ നിലപാട് വ്യക്തമാക്കുമെന്നും പവാർ ചർച്ചയിൽ പറഞ്ഞു.

വിവിധ നിയമസഭകളിലേയും ലോക്സഭയിലേയും സ്ത്രീകളുടെ സംവരണം ദീർഘകാലമായുളള ആവശ്യമാണ്. ഏകീകൃത സിവിൽ കോഡ് ചർച്ചാവിഷയമാക്കുന്നതിനു മുമ്പ് സ്ത്രീകളുടെ സംവരണം പരിഗണിക്കണം. മണിപ്പൂർ കത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മോദി സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പവാർ കുറ്റപ്പെടുത്തി.