രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; ആത്മവിശ്വാസവുമായി അശോക് ഗെലോട്ട്

single-img
13 May 2024

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. രാഹുൽ ഗാന്ധിയുടെ പ്രായത്തിന്റെ എണ്ണത്തിനുള്ള സീറ്റ് പോലും ഇൻഡ്യ മുന്നണി നേടില്ല എന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെയും ഗെലോട്ട് വിമർശിച്ചു.

നരേന്ദ്ര മോദിയും ബിജെപിയും നുണയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും ഇൻഡ്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രുപീകരിക്കുമെന്നും ഗെലോട്ട് പ്രതികരിച്ചു. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.

ആകെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലായി രാജസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നിരുന്നത്.