മെസി ജനിച്ചത് അസമിലെന്ന ട്വീറ്റുമായി കോൺഗ്രസ് എം പി; സോഷ്യൽ മീഡിയയിൽ പൊങ്കാല

single-img
19 December 2022

അർജന്റീന ലോകകപ്പ് നേടിയ പിന്നാലെ ലയണൽ മെസിയുടെ അസം സംസ്ഥാനവുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സമിലെ കോൺഗ്രസ് എം.പി അബ്ദുൽ ഖലിഖ്. സോഷ്യൽ മീഡിയയായ ട്വിറ്ററിൽ മെസിക്കും അർജന്റീനയ്ക്കും ആശംസയുമായി രംഗത്തെത്തിയപ്പോഴാണ് അദ്ദേഹം മെസി ജനിച്ചത് അസമിലാണെന്ന് കുറിച്ചത്.

എന്നാൽ ഇതിനെ കളിയാക്കി പൊങ്കാല വന്നതോടെ എംപി പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ആസാമിലെ ബാർപേട്ടയിൽനിന്നുള്ള ലോക്‌സഭാ അംഗമാണ് അബ്ദുൽ ഖലിഖ്. ‘ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള ആശംസകൾ, താങ്കളുടെ അസം ബന്ധത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു’ എന്നായിരുന്നു ഖലിഖിന്റെ ട്വീറ്റ്.

പിന്നാലെ അസമുമായി ബന്ധമോ എന്ന് ഒരു ട്വിറ്റർ യൂസർ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ‘അതെ, മെസി ജനിച്ചത് അസമിലാണ്.’ ഇതോടെ സോഷ്യൽ മീഡിയ എം.പിയുടെ പോസ്റ്റ് ഏറ്റെടുത്തു. എംപിയെ പരിഹസിച്ചുകൊണ്ട് അസം സന്ദർശിച്ചപ്പോൾ എന്നു പറഞ്ഞ് ഒരാൾ പരമ്പരാഗത ഷാൾ ധരിച്ച മെസിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവക്കുകയും ചെയ്തു.