ജനങ്ങള്‍ ഇടതുപക്ഷത്തിനായി ചിന്തിക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്: മന്ത്രി ജി ആർ അനിൽ

single-img
21 April 2024

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് മന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ നിന്നുപോലും കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണ് നിലവിലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പായപ്പോൾ കോണ്‍ഗ്രസ് വല്ലാതെ ബേജാറാകുന്ന വാര്‍ത്തയാണ് വരുന്നത്. ജനങ്ങള്‍ ഇടതുപക്ഷത്തിനായി ചിന്തിക്കുന്നതാണ് അറിയുന്നത്. എന്നാൽ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്ത് ബിജെപി ചിന്തിക്കുന്ന, കയ്യടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.