കർണാടക: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന്റേതായ ശൈലിയുണ്ട്: കെ സി വേണുഗോപാല്‍

single-img
14 May 2023

നിയമസഭാ തെരഞ്ഞെടുപ്പിലെ കര്‍ണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന്റെ ശില്‍പികളായ ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും പാര്‍ട്ടി ഒരു പോലെയാണ് പരിഗണിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇരുവരിൽ ആരോടും പാര്‍ട്ടിക്ക് പ്രത്യേക ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഇരുവരെയും ഒരുപോലെ പരിഗണിക്കും. രണ്ടുപേരും കര്‍ണാടകയുടെ വലിയ സ്വത്താണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു കോണ്‍ഗ്രസിന് ഒരു ശൈലിയുണ്ട്. ആ രീതിയില്‍ അന്തിമ തീരുമാനം വരുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ വിജയമായിരുന്നു ഇത്. കോണ്‍ഗ്രസിനു മാത്രമല്ല രാജ്യത്തിനുതന്നെ അനിവാര്യമായിരുന്നു. വര്‍ത്തമാനകാല ഭാരതം പൊയ്‌ക്കോണ്ടിരിക്കുന്നത് വളരെ അധികം സങ്കടകരമായ അവസ്ഥയിലൂടെയാണ്. കഴിഞ്ഞ ഒരു മാസമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കര്‍ണാടകയിലാണ്. രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കു നിഷ്പക്ഷമായും നീതിപൂര്‍വമായും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവിടെ സാധിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.