ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമമാകുന്നു; കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു അശോക് ഗെലോട്ട്

single-img
23 September 2022

ദില്ലി;ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമമാകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി.’മത്സരിക്കാന്‍ തീരുമാനിച്ചു.നാമനിര്‍ദ്ദേശ പത്രിക ഉടന്‍ നല്‍കുc, ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരത്തിനുണ്ടാകില്ല’ ഗെലോട്ട് വ്യക്തമാക്കി.

ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മത്സരിക്കുമെന്ന് ഉറപ്പായി . ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ശശി തരൂര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഗെലോട്ട് തരൂര്‍ മത്സരത്തിന് വഴിയൊരുങ്ങുകയാണ്