തൃക്കരിപ്പൂരിൽ ബിജെപി പ്രചാരണ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതായി പരാതി

single-img
21 April 2024

കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതായി പരാതി. പടന്ന കടപ്പുറത്ത് സ്ഥാനാർത്ഥിയായ എം എൽ അശ്വിനി പര്യടനം നടത്തുന്നതിനിടെ സിപിഎം പ്രവർത്തകരായ പി പി രതീഷ്, പി പി അരുൺ എന്നിവർ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.

സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ സ്ഥാനാർത്ഥിയായ അശ്വിനി ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ ജനപ്രാധിനിത്യ നിയമപ്രകാരം രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.