നിക്ഷേപം 20 കോടിയിലേറെ രൂപയുടെ കള്ളപ്പണം; കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിനെക്കുറിച്ച് ഇഡിയ്ക്ക് മുന്നിൽ പരാതി

single-img
2 March 2023

കണ്ണൂർ ജില്ലയിലെ വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിനെക്കുറിച്ച് ഇഡിയുടെ മുന്നിൽ പരാതി. ഇരുപത് കോടിയിലേറെ രൂപ കള്ളപ്പണം റിസോര്‍ട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.

നിക്ഷേപത്തിനായി പണം നല്‍കിയവരുടെ ലിസ്റ്റും അവര്‍ എത്ര പണം നല്‍കിയിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ സഹിതവുമാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം. സിപിഐഎം നേതാവായ ഇ.പി.ജയരാജന്റെ ഭാര്യയാണ് വൈദേകത്തിന്റെ ചെയര്‍പേഴ്സണ്‍. മകന്‍ ഡയറക്ടറുമാണ്.

പരാതിയിന്മേൽ പ്രാഥമിക പരിശോധന നടത്തിയ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കേസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടക്കുകയുള്ളൂ എന്നാണ് അറിയുന്നത്. കഴിഞ്ഞ സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ റിസോര്‍ട്ടിനെക്കുറിച്ച് സാമ്പത്തിക ആരോപണം ഉന്നയിച്ച ശേഷമാണ് റിസോർട്ട് വിവാദമായി മാറിയത്.