സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; തീരുമാനവുമായി രാജസ്ഥാനിൽ അശോക് ഗെലോട്ട് പക്ഷം

single-img
25 September 2022

രാജസ്ഥാൻ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. സംസ്ഥാനത്തെ നിയമസഭാകക്ഷിയോഗം ഉടന്‍ ചേരും. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ 92 എംഎല്‍എമാരുടെ പിന്തുണയാണ് അശോക് ഗെലോട്ട് പക്ഷം അവകാശപ്പെടുന്നത്.

നിയമസഭാ കക്ഷി യോഗത്തിൽ സച്ചിന്‍ പൈലറ്റും യോഗത്തില്‍ പങ്കെടുക്കും. നേതൃമാറ്റം ഉടൻ ആവശ്യമില്ല എന്നാണ് സംസ്ഥാനത്തെ ഗെലോട്ട് പക്ഷം പറയുന്നത്. പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു. ഇതിനെ മറികടന്നുകൊണ്ട് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്നാണ് എംഎല്‍എമാരുടെ ഭീഷണി.

തങ്ങളുടെ ഈ നിലപാട് സ്‍പീക്കറെ അറിയിക്കാനാണ് എം എൽ എമാരുടെ നീക്കം. അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. ഒരിക്കൽ ബിജെപിയോട് ചേര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ നടത്തിയ നീക്കങ്ങള്‍ മറന്നിട്ടില്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.