ആറന്മുളയിൽ കുമ്മനം , കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിയുമായി ബിജെപി
19 March 2026

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും.
ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
1 . കാസർകോട് – അശ്വിനി എംഎൽ
- കല്ല്യാശ്ശേരി- എ വി സനിൽകുമാർ
- തളിപ്പറമ്പ്- എൻ ഹരിദാസ്
- ധർമ്മടം- കെ രഞ്ജിത്ത്
- തലശ്ശേരി- ഒ നിധീഷ്
- കൂത്തുപറമ്പ്- അഡ്വ. ഷിജിലാൽ
- മട്ടന്നൂർ- ബിജു ഏലക്കുഴി
- കൽപ്പറ്റ – പ്രശാന്ത് മലവയൽ
- കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ
- ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്
- മഞ്ചേരി – പത്മശ്രീ എം
- പെരിന്തൽമണ്ണ – അഡ്വ. കെ പി ബാബുരാജ്
- മങ്കട – ലിജോയ് പോൾ
- മലപ്പുറം – അശ്വതി ഗുപതകുമാർ
- വേങ്ങര- ജയകൃഷ്ണൻ വി എൻ
- വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ
- തിരൂരങ്ങാടി – റിജു സി രാഘവ്
18.താനൂർ – ദീപ പുഴക്കൽ
- തിരൂർ – കെ.നാരായണൻ മാസ്റ്റർ
- തവനൂർ – രവി തേലത്ത്
- തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
- പട്ടാമ്പി – അഡ്വ. പി.മനോജ്
- കോങ്ങാട്- രേണു സുരേഷ്
- തരൂർ – സുരേഷ് ബാബു
- ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ
26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ
- ഗുരുവായൂർ – അഡ്വ. ബിഗോപാലകൃഷ്ണൻ
- വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
- ഒല്ലൂർ – ബിജോയ് തോമസ്
- നാട്ടിക – സി.സി മുകുന്ദൻ
- പുതുക്കാട് – എനാഗേഷ്
- ആലുവ- എം.എ ബ്രഹ്മരാജ്
- പറവൂർ- വത്സല പ്രസന്നകുമാർ
- എറണാകുളം – പി.ആർ ശിവശങ്കർ
- ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻ
- ആലപ്പുഴ – എം.ജെ ജോബ്
- ആറന്മുള – കുമ്മനം രാജശേഖരൻ
- കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ
- കൊല്ലം – ഡോ. എൻ പ്രതാപ് കുമാർ


