റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളി; അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് അനുകൂലികളും യാത്രക്കാരും തമ്മിൽ സംഘർഷം

single-img
27 November 2022

യുപിയിലെ ഇറ്റാവ റെയിൽവേ സ്റ്റേഷനിൽ സമാജ്വാദി പാർട്ടി (എസ്പി) തലവൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരും യാത്രക്കാരും തമ്മിൽ സംഘർഷം. റെയിൽവേ സ്റ്റേഷനിലേക്കെത്തിയ ഡിംപിൾ യാദവിന്റെ അനുയായികൾ മുദ്രാവാക്യം വിളിച്ചപ്പോൾ യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു.

ഡിംപിൾ യാദവിന്റെ അനുയായികൾ ബലമായി അകത്തുകയറി മുദ്രാവാക്യം വിളിക്കുകയും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനിടെ മൈക്കിലൂടെയും ഡിംപിൾ യാദവ് സിന്ദാബാദ് വിളിച്ചുവെന്നും അധികൃതർ അറിയിച്ചു.

സമാജ് വാദി പാർട്ടിയുടെ ശക്തമായ കോട്ട എന്നറിയപ്പെടുന്ന മെയിൻപുരി ഉപതെരഞ്ഞെടുപ്പിൽ ഡിംപിൾ യാദവ് മത്സരിക്കുന്ന സമയത്താണ് ഈ സംഭവവികാസം. ട്രെയിൻ എത്താനുള്ള അറിയിപ്പ് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് പെട്ടന്ന് മൈക്കിൽ നിന്ന് ഡിംപിൾ യാദവ് സിന്ദാബാദ് മുദ്രാവാക്യം കേൾക്കുന്നത്.

യാത്രക്കാർ ഇതിനെതിരായി പ്രതികരിക്കുകയും സർക്കാർ സംവിധാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറയുകയുംചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11. മണിയ്ക്ക്ാണ് സംഭവം നടക്കുന്നത്. ഇവിടെ ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിനാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.