അവസാനത്തെ ഇന്ത്യൻ മാധ്യമപ്രവർത്തകനോടും നാടുവിടാൻ ഉത്തരവിട്ട് ചൈന

single-img
12 June 2023

ഏഷ്യൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട് ചൈനയും ഇന്ത്യയും പരസ്പരം റിപ്പോർട്ടർമാരെ പുറത്താക്കുന്നതിനാൽ ചൈനയിലെ അവസാനത്തെ ഇന്ത്യൻ പത്രപ്രവർത്തകനോ നാടുവിടാൻ ചൈന ട് വിടാൻ ആവശ്യപ്പെട്ടു.

ഈ മാസം രാജ്യം വിടാൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടറോട് ചൈനീസ് അധികൃതർ നിർദ്ദേശം നൽകിയതായി വിഷയവുമായി പരിചയമുള്ള ഒരാൾ പറഞ്ഞു. പിടിഐ റിപ്പോര്‍ട്ടര്‍ തിരികെ വരുന്നതോടെ, ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകും.

2013 ആദ്യം ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവര്‍ത്തകര്‍ ചൈനയിലുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിലയിരുത്തലുമുണ്ട്.