എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കും: സാബു എം ജേക്കബ്

single-img
25 February 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്‍റി 20 പാർട്ടി നേതാവും വ്യവസായിയുമായ സാബു എം ജേക്കബ് . തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നും അതിന് ഉതകുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് വെല്ലുവിളി ഉയർത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു . താൻ ഒരിക്കലും അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു.

അതേസമയം ബി ജെ പിയുമായുള്ള ബന്ധത്തിന്‍റെ കാര്യത്തിൽ വ്യക്തമായി ഒന്നും സാബു ജേക്കബ് പറഞ്ഞില്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ താൻ ഇതുവരെ കണ്ടിട്ടു തന്നെയില്ലെന്നായിരുന്നു മറുപടി. തന്നെ സംഘിയും കമ്മിയുമൊക്കെ മാറി മാറി ആക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.