കോടിയേരി ബാലകൃഷ്ണനെ യാത്രയാക്കാന്‍ വിലാപയാത്രയ്‌ക്കൊപ്പം കാല്‍നടയായി മുഖ്യമന്ത്രിയും

single-img
3 October 2022

തന്റെ പ്രിയപ്പെട്ട സഖാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി യാത്രയാക്കാന്‍ കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയനും വിലാപയാത്രയ്‌ക്കൊപ്പം പോവുകയാണ്. വളരെയധികം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് കണ്ണൂര്‍ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

മൃതദേഹം അടക്കം ചെയ്യുന്ന പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ മുഖ്യമന്ത്രിയോടൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എം എ ബേബി എന്നിവർ ഉൾപ്പെടെയുള്ള
മുതിര്‍ന്ന സിപിഎം നേതാക്കളുമുണ്ട്.

കോടിയേരി ബാലകൃഷ്ണൻ എന്ന പ്രിയ സഖാവിന് രാഷ്ട്രീയ കേരളം അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയാണ്. വിലാപയാത്രയിൽ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഇപ്പോഴും ഒഴുകിയെത്തുന്നത്. ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ അസ്തമയ സൂര്യനെ സാക്ഷിയാക്കി മൂന്ന് മണിക്ക് മറ്റൊരു സൂര്യനായ് കോടിയേരി എരിഞ്ഞടങ്ങും