തടവുകാര്‍ വർദ്ധിക്കുന്നു ; സംസ്ഥാനത്ത് ഒരു സെന്‍ട്രല്‍ ജയില്‍ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
9 June 2026

കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയൊരു സെന്‍ട്രല്‍ ജയില്‍ കൂടി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജയില്‍ ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സമഗ്രമായ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ജയിലുകളിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ പരിഹരിക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.


