തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ തുടർന്ന് ജമ്മുവിലേക്ക് 1800 അർദ്ധസൈനികരെ പുതുതായി വിന്യസിക്കും

single-img
4 January 2023

രജൗരി ജില്ലയിൽ അടുത്തിടെ നടന്ന രണ്ട് ഭീകരാക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ ജമ്മു കശ്മീരിലേക്ക് 18 കമ്പനി സിആർപിഎഫിനെ അധികമായി വിന്യസിക്കുന്നു. 8 കമ്പനി സിആർപിഎഫിൽ ഏകദേശം 1,800 ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവരെ പ്രധാനമായും പൂഞ്ച്, രജൗരി ജില്ലകളിലാകും വിന്യസിക്കുക.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അപ്പർ ഡാംഗ്രി ഗ്രാമത്തിൽ ഞായറാഴ്‌ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായി നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

രജൗരി ടൗണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അപ്പർ ഡാംഗ്രി ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് മറ്റൊരു ഐഇഡിയുംകണ്ടെത്തിയിരുന്നു. എന്നാൽ ഇത് നിർവീര്യമാക്കിയതിനാൽ അപകടം ഉണ്ടായില്ല.ഞായറാഴ്ച വൈകീട്ട് നടന്ന വെടിവെയ്പ്പിൽ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വീടിന് സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മുതൽ ഭീകരർ നടത്തിയ രണ്ട് ഭീകരാക്രമണങ്ങളിൽ ഒരു ഡസനോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവർ ജമ്മുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.