ഗില്ലിനേക്കാൾ മികച്ച ടെസ്റ്റ് ബാറ്റിങ് ശരാശരിയുള്ള ഏക താരം ബ്രാഡ്‌മാൻ മാത്രം

single-img
7 June 2026

ക്യാപ്റ്റനെന്ന നിലയിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ​ഗിൽ. റെക്കോർഡിൽ ​ഗിൽ ഇതിഹാസ ഓസ്ട്രേലിയൻ താരം സാക്ഷാൽ ഡോൺ ബ്രാഡ്മാന് തൊട്ടുപിന്നിലുമെത്തി. ഒറ്റ വർഷത്തിനുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റനായി ​ഗിൽ മാറി.

മുള്ളൻപൂരിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിൽ 103 റൺസ് അടിച്ചു കൂട്ടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഞായറാഴ്ച 177 പന്തുകളിൽ നിന്ന് 126 റൺസെടുത്ത് ഗിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ 1076 റൺസ് നേടിയാണ് ​ഗിൽ മറ്റൊരു നാഴികക്കല്ലും താണ്ടിയത്. കുറഞ്ഞത് 1000 റൺസ് നേടിയ ടെസ്റ്റ് നായകൻമാരുടെ ബാറ്റിങ് ശരാശരിയെന്ന നേട്ടത്തിലാണ് ​ഗിൽ ബ്രാഡ്മാന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്ന ഇതിഹാസ താരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് പട്ടികയിൽ ഗില്ലിനേക്കാൾ മികച്ച ടെസ്റ്റ് ബാറ്റിങ് ശരാശരിയുള്ള ഏക താരം. ​ഗിൽ 1076 റൺസ് താണ്ടിയത് 82.8 റൺസ് ശരാശരിയിൽ. ഒന്നാം സ്ഥാനത്തുള്ള ബ്രാഡ്മാൻ 101.5 റൺസ് ശരാശരിയിൽ 3147 റൺസ്.