2024ൽ ബിജെപിയെ പരാജയപ്പെടുത്തും; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ പിന്തുണച്ച് സഞ്ജയ് റാവത്ത്

single-img
2 June 2023

മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ച് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. രാഹുൽ ഗാന്ധി പറഞ്ഞതിനോട് താൻ യോജിക്കുന്നു എന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

രാജ്യത്തെ പ്രതിപക്ഷം മുഴുവൻ ഒറ്റക്കെട്ടാണ്. 2024ൽ ഞങ്ങൾ ബിജെപിയെ പരാജയപ്പെടുത്തും, ഇതാണ് ഞങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവും. രാഹുൽ ഗാന്ധിയുടെ സംസാരം വളരെ യുക്തിസഹമാണ്, വലിയ നേതാക്കൾ ഇങ്ങനെയാണ് സംസാരിക്കുന്നത്. പരസ്പരം കൈപിടിച്ച് ഞങ്ങൾ മുന്നോട്ട് പോകും.

റാവത്ത് കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധിയെ കുറിച്ച് പറഞ്ഞിരുന്നു, രാഹുൽ ഗാന്ധിയുടെ അമേരിക്കയിൽ നടത്തിയ പ്രസംഗങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനുപുറമെ, കോൺഗ്രസ് നേതാവിന്റെ പ്രസംഗങ്ങൾ ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം മികച്ച ഫോമിലാണെന്നും റാവുത്ത് പറഞ്ഞു.

രാഹുൽ ഗാന്ധി അമേരിക്കയിലാണെന്നും അവിടെ അദ്ദേഹത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ധാരാളം ആളുകൾ പങ്കെടുക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്‌ലിയെയും പോലെ മികച്ച ഫോമിലാണ് രാഹുൽ ഗാന്ധിയെന്നും കോൺഗ്രസ് നേതാവിനെ പ്രശംസിച്ചുകൊണ്ട് റാവുത്ത് പറയുകയുണ്ടായി.