രാഷ്ട്രീയം യു-ടേൺ; കറന്‍സിയില്‍ ഗണിപതിയും ലക്ഷ്മിയും വേണമെന്ന കെജ്രിവാളിന്‍റെ ആവശ്യത്തോട് ബിജെപി

single-img
27 October 2022

അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും വോട്ടിനായുള്ള രാഷ്ട്രീയ ഗിമ്മിക്കാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ വേണമെന്ന അഭ്യർത്ഥനയെന്ന് പ്രതികരിച്ച് ബിജെപി.

ആം ആദ്മിയുടെ മന്ത്രിയും ഗുജറാത്തിലെ നേതാക്കളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ദൈവങ്ങളെക്കുറിച്ച് മോശമായി പറയുകയും ചെയ്തിട്ടുണ്ട്, എന്നിട്ടുപോലും അവർ ഇപ്പോഴും ആംഅദ്മി പാര്‍ട്ടിയായി തുടരുന്നു.

ഇനി തെരഞ്ഞെടുപ്പിൽ മുഖം രക്ഷിക്കാൻ അവർ പുതിയ തന്ത്രങ്ങൾ കൊണ്ടുവരുന്നു. നേരത്തെ അയോധ്യയിലെ രാമക്ഷേത്രത്തെ എതിർത്തവർ പുതിയ മുഖംമൂടിയുമായി വന്നിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു.

ഇതോടൊപ്പം തന്നെ ബിജെപിയുടെ ദേശീയ വക്താവ് സംബിത് പത്രയും കെജ്‌രിവാളിന്‍റെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങള്‍ എന്ന ആശയത്തെ രാഷ്ട്രീയം യു-ടേൺ എന്ന് വിശേഷിപ്പിച്ച് പരിഹസിച്ചു. “അയോധ്യയിൽ രാമക്ഷേത്രത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനകൾ ദൈവം സ്വീകരിക്കില്ലെന്ന് അവകാശപ്പെട്ട് അവിടെ പോകാൻ വിസമ്മതിച്ച അതേ മനുഷ്യനാണ് കെജ്രിവാള്‍. കശ്മീരി പണ്ഡിറ്റുകളുടെ പലായനം കള്ളമാണെന്ന് പറഞ്ഞ് ചിരിച്ചയാളാണ്. അങ്ങിനെയുള്ള ഒരാളാണ് ഇത്തരം ആവശ്യവുമായി എത്തുന്നത്”

കഴിഞ്ഞ ദിവസമായിരുന്നു മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്.