ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കർ; വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായതായി ബിജെപി

single-img
21 September 2022

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വന്ന സംഭവത്തിൽ പ്രതികരണവുമായി ബിജെപി. വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്ന് ബിജെപി ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പറഞ്ഞു.

സവർക്കറുടെ ചിത്രം ഉൾപ്പെട്ട പ്രചാരണ ബോഡിന്റെ ഫോട്ടോ കൂടി ട്വീറ്റ് ചെയ്താണ് ബിജെപി ദേശീയ വക്താവ് പ്രതികരിച്ചത്. ‘എറണാകുളത്ത് വീർ സവർക്കറുടെ ചിത്രങ്ങൾ വച്ച് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ അലങ്കരിക്കുന്നു. വൈകിയാണെങ്കിലും, രാഹുൽ ഗാന്ധിക്ക് നല്ല തിരിച്ചറിവ് ലഭിച്ചു’- അമിത് മാളവ്യ ട്വിറ്ററിൽ എഴുതി.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും ഉൾപ്പെട്ടത്. അബദ്ധം മനസിലായതോടെ കോൺഗ്രസ് പ്രവർത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറയ്ക്കുന്നതിൻറെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.