ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാര്‍ മോഷണം പോയി

single-img
25 March 2024

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള കാര്‍ മോഷണം പോയി. മാർച്ചുമാസം 19-നാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ മോഷണം പോയത്.

തെക്കു കിഴക്കൻ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലെ സർവ്വീസ് കേന്ദ്രത്തിൽ വാഹനം ഏൽപിച്ച ശേഷം ഡ്രൈവര്‍ ജോഗീന്ദർ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി തിരികെവന്നപ്പോഴാണ് വാഹനം മോഷണം പോയതായി അറിയുന്നത്.

തുടർന്ന് ജോഗീന്ദർ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പക്ഷെ ഈ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവ സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഗുരുഗ്രാം ഭാഗത്തേക്ക് കാര്‍ അവസാനമായി ഓടിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ കണ്ടതായി പൊലീസ് അറിയിച്ചു.