മികച്ച വസ്ത്രധാരണം ആത്മവിശ്വാസം പകരും; രാഹുൽ ഗാന്ധിയുടെ ‘പുതിയ ലുക്കിന്’ ബിജെപി നേതാവിന്റെ പ്രശംസ

single-img
8 March 2023

കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയുടെ യുകെ ട്രിപ്പിനെ വിമർശിക്കുന്ന ബിജെപിക്ക് തിരിച്ചടിയായി നാ​ഗാലാൻഡിലെ ബിജെപി പ്രസിഡന്റും മന്ത്രിയുമായ തെംജെൻ ഇമ്ന അലോം​ഗ് രം​ഗത്ത്.

രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ വളർന്ന താടിയും മുടിയും വെട്ടിയൊതുക്കി നല്ല സ്യൂട്ടിലാണ് രാഹുൽ ​ഗാന്ധി യുകെയിലെ പരിപാടികളിൽ പങ്കെടുത്തത്.ബ്രിട്ടനിലാകെ രാഹുലിന്റെ പുതിയ ലുക്കിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിൽ ബിജെപി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.

യുകെയിൽ രാഹ്മ് പ്രസം​ഗത്തിന്റെ പേരിൽ അദ്ദേഹത്തിന് അവകാശലംഘന നോട്ടീസ് നൽകാനും ആലോചിച്ചിരുന്നു. പക്ഷെ ഇപ്പോൾ ബിജെപിയുടെ തന്നെ ഒരു സംസ്ഥാന നേതാവ് രാഹുലിന്റെ പുതിയ ലുക്കിനെ പ്രകീർത്തിച്ചു രം​ഗത്തു വന്നത് ബിജെപി ക്യാംപിനെ ഞെട്ടിചിരിക്കയാണ്‌. “പുതിയ ലുക്കിൽ നിങ്ങൾ ആദരിക്കപ്പെടും. ചിത്രം നന്നായിട്ടുണ്ട്. മികച്ച വസ്ത്രധാരണം ആത്മവിശ്വാസം പകരും”. – അലോം​ഗ് കുറിക്കുന്നു.