ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ​ഗൂഢാലോചന നടത്തുന്നു: സുപ്രിയ സുലെ

single-img
4 May 2024

എൻസിപിയുടെ അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ​ഗൂഢാലോചന നടത്തുന്നതായി മകൾ സുപ്രിയ സുലേ. മഹാരാഷ്ടയിൽ ഒറ്റ എൻ സി പി മാത്രമേ ഉളളൂവെന്ന് പറഞ്ഞ സുപ്രിയ ബാരാമതിയിൽ നടക്കുന്നത് കുടുംബങ്ങൾ തമ്മിലുളള പോരാട്ടമല്ലെന്നും സുനേത്രയുമായുളള മത്സരം രണ്ട് ആശയങ്ങൾ തമ്മിലുളള ഏറ്റുമുട്ടലാണെന്നും അഭിപ്രായപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുമെന്നും സുപ്രിയ സുലേ പറഞ്ഞു. അതേസമയം റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ കോൺ​ഗ്രസാണ് മറുപടി പറയേണ്ടതെന്നും സുപ്രിയ സുലേ വ്യക്തമാക്കി.