രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നുമുതൽ കേരളത്തിൽ

single-img
11 September 2022

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ കാൽ നട യാത്ര ഇന്ന് കേരളത്തിൽ പ്രവേശിക്കും. തമിഴ്നാട് പിന്നിട്ട യാത്ര ഇന്ന് രാവിലെ ഏഴിന് അതിർത്തിയായ പാറശ്ശാലയിൽ നിന്ന് തുടങ്ങും. രാഹുലിനെയും സംഘാംഗങ്ങളെയും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേതൃത്വത്തിൽ കേരളത്തിലേക്ക് വരവേൽക്കും.

നെയ്യാറ്റിൻകരയ്ക്ക് സമീപം ഒരു ഊരൂട്ടുകാല മാധവി മന്ദിരത്തിൽ ഉച്ചയ്ക്ക് യാത്രയ്ക്ക് ഇടവേള ഉണ്ടായിരിക്കും. തുടർന്ന് നെയ്യാറ്റിൻകരയിലെ പരമ്പരാഗ നെയ്ത്തു തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും. വൈകിട്ട് നാലിന് നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിൽ നിന്നും പുനരാരംഭിക്കുന്ന യാത്ര രാത്രി നേമത്തു സമാപിക്കും.

നാളെ രാവിലെ ഏഴിന് നേമത്തു നിന്നും തുടങ്ങി പട്ടം സെന്റ് മേരീസ് സ്കൂൾ വരെയാണ് യാത്ര. മൂന്നിന് പട്ടത്തുനിന്ന് കഴക്കൂട്ടം വരെയും, 13ന് രാവിലെ ഏഴിന് കഴക്കൂട്ടത്തിൽ നിന്ന് തിരിച്ച് മാമം വരെയും, മൂന്നിന് വൈകുന്നേരം മാമത്ത് നിന്ന് തിരിച്ചു കല്ലമ്പലം വരെയും രാഹുൽഗാന്ധി സംഘവും നടക്കും.

14 രാവിലെ കല്ലമ്പലത്തിൽ തിരിക്കുന്ന യാത്ര ഉച്ചയോടെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. ഈ മാസം 29 വരെ 19 ദിവസമാണ് കേരളത്തിൽ രാഹുൽ സംഘം പദയാത്ര നടത്തുക.