മിശ്രവിവാഹമായതിനാൽ ആ സമയത്തെ ഗോസിപ്പുകൾ എന്നെ അസ്വസ്ഥയാക്കിയിരുന്നു: പ്രിയാമണി

single-img
17 April 2024

മലയാളിയായ നടി പ്രിയാമണിയുടെ ഏറ്റവും പുതിയ ബോളിവുഡ് സിനിമ മൈദാൻ റിലീസിനൊരുങ്ങുകയാണ്. അജയ് ദേവ്ഗൺ ആണ് നായകൻ. ഇപ്പോൾ ഇതാ തന്റെ വിവാഹത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് പ്രിയാമണി.

മിശ്രവിവാഹമായതുകൊണ്ട് തന്നെ ആ സമയത്തെ ഗോസിപ്പുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നു എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞത്. “ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു. ആ സമയം ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നില്ല.

മുസ്തഫക്കൊപ്പം ബാംഗ്ലൂരിലായിരുന്നു. എന്നാൽ ഗോസിപ്പുകളൊക്കെ ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ മാതാപിതാക്കള്‍ അതുകണ്ട് വിഷമിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല. ഞങ്ങള്‍ അവരോട് പറഞ്ഞത് മറ്റുള്ളവര്‍ ഞങ്ങളെക്കുറിച്ച് പറയുന്നത് കേട്ട് വിഷമിക്കരുത്, അത് ഞങ്ങള്‍ കൈകാര്യം ചെയ്തോളം എന്നായിരുന്നു.

നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയുമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നും എപ്പോളും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നുമായിരുന്നു. അവരുടെ പ്രാര്‍ഥനയും അനുഗ്രഹവും മുന്നോട്ടുള്ള ജീവിത്തില്‍ ഞങ്ങളെ ഒരുപാട് സഹായിക്കുകയും ചെയ്തു.” പ്രിയാമണി പറഞ്ഞു.