അണ്ടര്‍ 19 വനിതാ ലോകകപ്പ് വിജയം; ബിസിസിഐ അഞ്ച് കോടി രൂപ പാരിതോഷികം ടീമിന് കൈമാറി

single-img
1 February 2023

ആദ്യമായി നടന്ന അണ്ടര്‍ 19 വനിതാ ലോകകപ്പിലെ ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ ആദരം. അഹമ്മദാബാദില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ ജേതാക്കളായത്. വിജയികൾക്ക് ബിസിസിഐ വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ പാരിതോഷികം ടീമിന് കൈമാറി. ടീമിലെ താരങ്ങളെ ഇതിനായി ബിസിസിഐ നേരത്തേ തന്നെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചിരുന്നു.

ചടങ്ങിൽ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായും സച്ചിനൊപ്പമുണ്ടായിരുന്നു.