മഹാരാജാസ് കോളേജിന്റെ സ്വയം ഭരണപദവി പിൻവലിക്കണം; ഗവർണർക്ക് പരാതി

single-img
8 June 2023

എറണാകുളം മഹാരാജാസ് കോളേജിനെതിരെ ഗവർണർക്ക് പരാതി. സ്വയംഭരണ പദവി പിൻവലിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ആർ.എസ്. ശശികുമാറാണ് പരാതിനൽകിയത്. മുൻ വിദ്യാർത്ഥിനിയുടെ വ്യാജരേഖാ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി നൽകിയിട്ടുള്ളത്. ഇതോടൊപ്പം യുജിസിക്കും ശശികുമാർ പരാതി നൽകി.

അതേസമയം, വ്യാജമായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. കാസർകോട് കരിന്തളം ഗവണ്മെന്റ് ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.