ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍

single-img
21 January 2023

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആവേശകരമായ മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു . ഓസ്‌ട്രേലിയയുടെ ജെയ്മി ഫൗര്‍ലിസ്- ലൂക് സാവില്ലെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 5-7, 6-3.

മത്സരത്തിലെ ആദ്യ സെറ്റില്‍ മാത്രമാണ് ഇന്ത്യന്‍ സഖ്യം അല്‍പമെങ്കിലും വെല്ലുവിളി നരിട്ടത്. എന്നാല്‍ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത ടീം സെറ്റ് സ്വന്തമാക്കി. മുൻപ് , വനിതാ ഡബിള്‍സിലും സാനിയ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. നാളെ വനിതാ ഡബിള്‍സില്‍ സാനിയ- അന്ന ഡനിലിന (ഉസ്‌ബെക്കിസ്ഥാന്‍) സഖ്യത്തിന് മത്സരമുണ്ട്.

വനിതാ ഡബിള്‍സില്‍ ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര (അമേരിക്ക) കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-2, 7-5. ആദ്യ സെറ്റില്‍ സാനിയ സഖ്യം ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം സെറ്റിന്റെ തുടക്കത്തിലും ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത എതിര്‍സഖ്യം 5-5ന് ഒപ്പമെത്തി. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതിയ സാനിയ- അന്ന ടീം സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ഒരു സെര്‍വ് ഭേദിക്കുകയും ചെയ്ത് മത്സരം സ്വന്തമാക്കി.