ഡോളറിനെതിരെ 82.64 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ രൂപ

single-img
10 October 2022

മുംബൈ: ഡോളറിനെതിരെ 82.64 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ രൂപ. യുഎസ് ജോബ്സ് റിപ്പോര്‍ട്ട് എത്തിയതോടുകൂടി ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കും എന്നാണ് സൂചന.

ഇന്ത്യന്‍ രൂപ ഇന്ന് ഡോളറിനെതിരെ 0.38 ശതമാനം ഇടിഞ്ഞ് 82.6350 ല്‍ എത്തി, 82.32 ആയിരുന്നു മുന്‍പത്തെ ക്ലോസിങ് നിരക്ക്. യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞു,