ഇത് ബിജെപിയുടെ പാരമ്പര്യം; മുതിർന്ന നേതാക്കളുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി

single-img
8 October 2022

സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുടെ കാൽ കഴുകിത്തുടക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. തന്റെ ഈ പ്രവൃത്തി ബിജെപിയുടെ പാരമ്പര്യം ആണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇതിന്റെ വീഡിയോ ഹിമന്ത ബിശ്വ ശർമ തന്നെ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

മുതിർന്ന ആളുകളോട് ബഹുമാനം കാണിക്കുന്നത് ബിജെപിയുടെ പാരമ്പര്യത്തിന്റെ ആണിക്കല്ലാണെന്നും മുതിർന്ന നേതാക്കളുടെ പാദങ്ങൾ കഴുകിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന വ്യക്തികളോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ധാർമികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.

“അസമിൽ ബിജെപിയുടെ ആദ്യഘട്ടത്തിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താൻ സഹായിച്ച ബഹുമാന്യരായ മുതിർന്ന ബിജെപി നേതാക്കളുടെ കാലുകൾ കഴുകിയതിൽ ബഹുമാനമുണ്ട്\”- മുഖ്യമന്ത്രി ട്വിറ്ററിൽ പറയുന്നു.