ഏഷ്യാനെറ്റ് നൽകിയത് വ്യാജ വാർത്ത തന്നെ; പക്ഷെ…


ഏഷ്യാനെറ്റ് വ്യാജ വാർത്ത വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടപ്പോൾ പലർക്കും കൺഫ്യുഷൻ ഉണ്ട്.രണ്ടും രണ്ടു കേസാണോ എന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ഉള്ള ഒരു ജീവനക്കാരിയുടെ മകളെ സ്റ്റുഡിയോയിലെ ഒരു ക്യാബിനിൽ മുഖം തിരിച്ചു ഇരുത്തി നൗഫൽ എന്ന കണ്ണൂർ ലേഖകൻ ഇന്റർവ്യൂ ചെയ്യുന്നതാണ് വിവാദമായ വിഷയം.
പോലീസ് അതേപ്പറ്റി കേസെടുത്ത് അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ആ ഇന്റർവ്യൂ ഫേക്ക് ആയിരുന്നു എന്ന്. ആ അന്വേഷണത്തിൽ ആണ് അതിൽ ഉപയോഗിച്ച ശബ്ദം വേറെ ഏതോ കേസിൽ എടുത്ത ഇന്റർവ്യൂവിന്റെ ആണെന്ന് (അങ്ങനെ ഏഷ്യാനെറ്റ് ക്ലെയിം ചെയ്യുന്നു ). ആ കേസിന്റെ വിശദാംശങ്ങൾ കൂടെ മറുപടിയുടെ അവസാനം ഭാഗങ്ങളിൽ ഉണ്ട്. അതിലും ഇവർ പോക്സോ വകുപ്പ് ആയിട്ടും പോലീസിനെ അറിയിച്ചില്ല എന്നൊരു ഗുരുതര കുറ്റം കൂടെയുണ്ട്.
രണ്ട് തരത്തിൽ ആണ് മാധ്യമ പ്രവർത്തകർക്ക് പണി കിട്ടിയത്. ഒന്ന്.വ്യൂവേർസിനെ കൂട്ടാൻ വേണ്ടി ഇര എന്ന പേരിൽ ജീവനക്കാരിയുടെ മകളെ വച്ച് വ്യാജ ഇന്റർവ്യൂ ചെയ്തു. രണ്ട്.മുൻപ് അറിഞ്ഞ മറ്റൊരു കേസിൽ പോക്സോ തെളിവുകൾ ഉണ്ടായിട്ടും പോലീസിനെ അറിയിക്കാതെ മറച്ചു വച്ചു.
ഈ കേസ് അന്വേഷണം തുടങ്ങിയ മുതൽ നൗഫൽ ഭീകര ടെൻഷനിൽ ആണെന്നും, മനോരോഗ വിദഗ്ധനെ കാണിച്ചു മരുന്ന് കഴിക്കുന്നു എന്നുമൊക്കെ അയാൾ തന്നെ മറ്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.(അതും നമ്പർ ആവാൻ ആണ് സാധ്യത-ഇതിൽ നിന്നും ഊരി പോകാൻ. ഇനി നിയമസഭയിൽ നടന്നത് എന്താണെന്ന് നോക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയുടെ 14 വയസ്സുള്ള പെൺകുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വ്യാജ വാർത്ത ചിത്രീകരണവുമായി ബന്ധപ്പെട്ട് സഭയിൽ എംഎൽഎ അൻവർ:
മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ് എന്ന റോവിംഗ് റിപ്പോർട്ടർ പരമ്പര ശ്രദ്ധയിൽപ്പെട്ടിരുന്നോ.? ഈ പരമ്പരയിലെ ഏതെങ്കിലും വാർത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിൽ ഏതെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ,?
മുഖ്യമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ചാനൽ 10.11.2022 തീയതി സംപ്രേഷണം ചെയ്തു “നക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ഇൻറർവ്യൂവിൽ 14 വയസ്സുള്ള പെൺകുട്ടിയുടേതായി ചിത്രീകരിച്ചിരിക്കുന്ന അഭിമുഖം വ്യാജമായി ചിത്രീകരിച്ച താണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് ഇത്തരത്തിൽ വ്യാജവാർത്ത ചമച്ച പ്രചരിപ്പിച്ചവർക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി വരുന്നു.
എംഎൽഎ അൻവർ
2022 നവംബർ 10-ന് പരമ്പരയുടെ ഭാഗമായി സംപ്രേക്ഷണം ചെയ്തു വാർത്താ റിപ്പോർട്ടിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥിനിയെ അവതാരകൻ ഇന്റർവ്യൂ ചെയ്യുമ്പോൾ സഹപാഠികൾ സെക്ഷ്വലി അബ്യൂസ് ചെയ്യാറുണ്ടെന്നും “മോർ മാൻ 10 ഗോസ് ആർ ട്രാപ്പ്ഡ് ലൈക് ദിസ് “എന്നും സ്കൂൾ വിദ്യാർത്ഥിനി പറഞ്ഞത് പരിശോധിച്ചിട്ടുണ്ടോ;?മേൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;?
മുഖ്യമന്ത്രി
പരിശോധിച്ചിട്ടുണ്ട്. മേൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രസ്തുത വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ കുട്ടികളെയും ഈ വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്കൂൾ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാർത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികൾ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തിൽ വിദ്യാർത്ഥിനിയുടെ അച്ഛന്റെ പരാതി പ്രകാരം 28.07.2022-ൽ കണ്ണൂർ ടൌൺ പോലീസ് POSCO A പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ബഹു. പ്രിൻസിപ്പൽ മജിസ്ട്രേറ്റ് തൂവൽ ജസ്റ്റിസ് ബോർഡ് തലശ്ശേരി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
എംഎൽഎ അൻവർ
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ ആയതിനാൽ സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണോ.. വ്യക്തമാക്കാമോ..? ഈ കാര്യത്തിൽ രേഖ മൂലം പരാതി ലഭിച്ചാൽ അന്വേഷണത്തിന് ഉത്തരവിടുമോ വ്യക്തമാക്കാമോ.?
മുഖ്യമന്ത്രി
പ്രായപൂർത്തിയാകാത്ത വിദ്യർത്ഥിനിയുടെ വെളിപ്പെടുത്തൽ ആയതിനാൽ സംഭവത്തിൽ പോക്സോ ഉപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്. നിലവിൽ കുട്ടിയുടെ അച്ഛന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.
എംഎൽഎ അൻവർ
കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവു ലഭിച്ചാലും പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസിൽ അറിയിക്കാതിരിക്കുന്നത് പോക്സോ വകുപ്പ് പ്രകാരം കുറ്റകരമാണോ; എങ്കിൽ ഏത് വകുപ്പാണ് ഈ കാര്യത്തിൽ ബാധകമാവുക എന്നും അറിയിക്കാമോ?
മുഖ്യമന്ത്രി
കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി തന്നെ വെറ്റിപ്പെടുത്തിയാലും ഇക്കാര്യം പോലീസിൽ അറിയിക്കാതിരിക്കുന്നത് പോക്സോ ആക്ട് സീൻ 21 1 19 പ്രകാരം കുറ്റകരമാണ്.