പുതുമുഖങ്ങൾ വരട്ടെ; പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകുന്നതില്‍ സിപിഐയ്ക്ക് അതൃപ്തി
6 May 2026

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകുന്നതില്‍ സിപിഐ ദേശീയ നേതൃത്വത്തിന് അതൃപ്തി. പിണറായി വിരുദ്ധ വികാരം തോല്‍വിക്ക് കാരണമായ പശ്ചാത്തലത്തില്‍ പുതിയ മുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്.
ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കും. ഇത്രയും ദയനീയമായ പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഇതിലൂടെ സിപിഐ നല്‍കുന്നത്.
പഴയ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ നേതൃത്വത്തില്‍ ഉണ്ടാകണമെന്നും അവര്‍ വാദിക്കുന്നു.


