രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ഗുരുതര നിലയിലായതോടെ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നു

single-img
4 November 2022

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും വായുമലിനീകരണം ഗുരുതര നിലയിലായതോടെ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നു.

നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്കൂളുകളാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്.

എട്ടുവരെയുള്ള ക്ലാസുകള്‍ ചൊവ്വാഴ്ച വരെ ഓണ്‍ലൈനില്‍ നടത്താനാണ് ഔദ്യോഗിക നിര്‍ദേശം. ഒമ്ബതു മുതല്‍ 12 വരെ ക്ലാസുകള്‍ സാധ്യമെങ്കില്‍ പരമാവധി ഓണ്‍ലൈനിലാക്കണമെന്നും നിര്‍ദേശമുണ്ട്. ക്ലാസിന് പുറത്തുള്ള സ്പോര്‍ട്സും യോഗങ്ങളും പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

ഡല്‍ഹിക്ക് സമീപമുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജില്ലയുടെ ഭാഗങ്ങളായ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും കനത്ത പുക മൂടിയതോടെ വായു ഗുണനിലവാര സൂചിക ഗുരുതരമായ നിലയിലാണ്. ഡല്‍ഹിയിലും തലസ്ഥാന മേഖലയിലെ മറ്റു നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും പ്രതിദിന വായുഗുണനിലവാരം അപകടകരമായ നിലയില്‍ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ ഡീസലിലോടുന്ന ചെറിയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ബി.എസ് 4 വാഹനങ്ങളെയും അടിയന്തരാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയേക്കും.