കേരളത്തിലും തമിഴ്നാടിനും പിന്നാലെ തെലങ്കാനയിലും ഗവർണറും സംസ്ഥാന സർക്കാരും നേർക്കുനേർ

single-img
20 January 2023

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ എന്ന് റിപ്പോർട്ട്. റിപ്പബ്ലിക് ദിനപരിപാടിയെ ചൊല്ലിയാണ് ഇത്തവണ തെലങ്കാനയിൽ സർക്കാരും ഗവർണറും പോരടിക്കുന്നത്.

റിപ്പബ്ലിക് ദിനപരിപാടിയിലെ തന്‍റെ പ്രസംഗത്തിന്‍റെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. എന്നാലിതിന് സംസ്ഥാനസർക്കാർ ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനിലായിരുന്നു പതാക ഉയർത്തിയത്. എന്നാൽ ഇതിൽ പ്രതിഷേധിച്ചു ഗവർണർ തമിഴിസൈ സൗന്ദർരാജൻ രാജ്ഭവനിൽ പതാക ഉയർത്തിയിരുന്നു.

ഇത്തവണ പരേഡ് ഗ്രൗണ്ട്‍സിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്‍ഭവൻ പറയുന്നത്. തെലങ്കാനയിൽ റിപ്പബ്ലിക് ദിനപരേഡ് സാധാരണ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് നടക്കാറ്. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗവർണർ പതാക ഉയർത്തും.