വയനാട്ടില്‍ ആനിരാജ തിരുവനന്തപുരത്ത് പന്ന്യൻ ; സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

single-img
26 February 2024

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ സിപിഐയുടെ നാലു സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്നത് പോലെ വയനാട്ടില്‍ ദേശീയ നേതൃത്വത്തില്‍ നിന്നുള്ള ആനി രാജയും തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും സ്ഥാനാര്‍ത്ഥിയാകും.

ഇതിനുപുറമെ തൃശൂരില്‍ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറും സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന്തി രുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാന്‍ മുതിര്‍ന്ന നേതാവിനെ ഇറക്കാന്‍ സിപിഐ തീരുമാനിച്ചതും നിര്‍ണായക നീക്കമാണ്.