അയോധ്യയിൽ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് പണിയുമെന്ന് അല്‍ ഖൈ്വദ

single-img
8 January 2023

യുപിയിലെ അയോധ്യയിൽ രാമക്ഷേത്രം തകര്‍ത്ത് അവിടെ ബാബറി മസ്ജിദ് പണിയുമെന്ന് നിരോധിത ഭീകര സംഘടനയായ അല്‍ ഖൈ്വദ യുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ ഗസ്വ ഇ ഹിന്ദ്’ . 110 പേജുള്ള ഓണ്‍ലൈന്‍ മാസികയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യു പി മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവര്‍ക്കതിരെയും ശക്തമായ പരാമര്‍ശമുണ്ട്.

‘കഴിഞ്ഞ ഡിസംബറില്‍ ബാബറി മസ്ജിദ് രക്തസാക്ഷിത്വം വരിച്ചിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു. അയോധ്യയിൽ ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. , ഡല്‍ഹി മുതല്‍ കല്‍ക്കത്ത വരെ ഈ ബഹുദൈവാരാധകരുടെ ഭരണമാണ്. മറിച്ച് അവര്‍ കല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേക്ക് പോയാല്‍ ജയ്ശ്രീറാം എന്ന് വിളിക്കുന്നവരുടെ പരോക്ഷ ഭരണത്തിന്‍ കീഴിലാണ്. ‘

അടുത്തതായി ബാബറി മസ്ജിദിന്റെ അടിത്തറയില്‍ നില്‍ക്കുന്ന രാമക്ഷേത്രം പൊളിക്കും, ഇന്ന് ക്ഷേത്രമായി മാറിയ അവിടെ , ബാബറി മസ്ജിദിന്റെ അടിത്തറ ഉയര്‍ത്തും. ‘- ഈ രീതിയിലാണ് ഓണ്‍ലൈന്‍ മാസികയില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യയിലുള്ള മുസ്ലീംങ്ങളോട് രാജ്യം ഉപേക്ഷിച്ച് ജിഹാദില്‍ പങ്കെടുക്കാനും മാസിക ആഹ്വാനം ചെയ്യുന്നുണ്ട്.