കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ എ കെ ആന്റണി ഡല്‍ഹിയിലേക്ക്

single-img
27 September 2022

കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചർച്ചകൾ നടത്തി സമവായത്തിലെത്തിക്കാൻ മുതിർന്ന നേതാവായ എ.കെ ആന്റണിയെ
കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

ഡൽഹിയിൽ എത്തിയശേഷം അന്റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ല എന്ന് കമല്‍നാഥും അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ പിന്തുണയുള്ള അശോക് ഗെലോട്ട് കാലുവാരിയതോടെ അവസാന പ്രതീക്ഷയെന്ന നിലയിലാണ് കമല്‍നാഥിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ടാണ് ശ്രമിച്ചത്. ഇനി എടുത്തുപറയാൻ പറ്റുന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്ക്, ദിഗ് വിജയ് സിംഗ് എന്നിവരിലാണ് കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന്റെ പ്രതീക്ഷ.

വിമതശബ്ദം ഉയർത്തി തുടക്കം മുതൽ നിലകൊണ്ട ശശി തരൂരിന് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ കിട്ടണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയായി ആരെങ്കിലും ഉണ്ടായേ തീരൂ എന്നാണ് ഇപ്പോഴത്തെ നിലപാട്.