ഒടുവിൽ കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസിയുടെ അംഗീകാരം
10 September 2022
കേരളത്തിലെ കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഒടുവിൽ എഐസിസിയുടെ അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം അല്പ സമയത്തിനകം നടക്കുമെന്നാണ് വിവരം.
നേരത്തെ കെപിസിസി തയ്യാറാക്കിനൽകിയ പട്ടിക ഹൈക്കമാൻഡ് അഭിപ്രായ ഭിന്നതയെ തുടർന്ന് തിരിച്ച് അയച്ചിരുന്നു. ഹൈക്കമാൻഡ് നൽകിയ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിനെ തുടർന്നായിരുന്നു യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാൻഡിന് അയച്ചത്.
ഈ പട്ടികയ്ക്കാണ് എഐസിസി ഇപ്പോൾ അംഗീകാരം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 280 പേർക്കാണ് എഐസിസി കോൺഗസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.