കെഎസ്ആർടിസി ബസുകളിൽ പരസ്യത്തിന് വിലക്ക്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

single-img
9 January 2023

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നൽകുന്ന നടപടി വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേരളത്തിൽ കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പൊതു-സ്വകാര്യ വാഹനങ്ങള്‍ എന്ന വ്യത്യാസം ഇല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേരളാ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ടൂറിസ്റ്റ് ബസുമായി ഉണ്ടായിരുന്ന വടക്കഞ്ചേരി ബസ് അപകടത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി. എന്നാൽ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതി തേടി.ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമിലെ തീരുമാനം അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.